30 വര്‍ഷത്തെ ഇസ്ലാമിക നിയമങ്ങള്‍ എടുത്ത് കളഞ്ഞ് സുഡാന്‍; പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

സുഡാന്‍: 30 വര്‍ഷത്തെ ഇസ്ലാമിക നിയമങ്ങള്‍ എടുത്ത് കളഞ്ഞ് സുഡാന്‍ സ്ത്രീ ചേലാ കര്‍മ്മം ഒഴിവാക്കല്‍, മുസ്ലിം ഇതര മതസ്ഥര്‍ക്ക് മദ്യം കഴിക്കാന്‍ അനുമതി നല്‍കല്‍, ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കല്‍ തുടങ്ങിയവയിലാണ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുകയാണെന്നാണ് സുഡാന്‍ നിയമമന്ത്രി നസ്റിദീന്‍ അബ്ദുല്‍ബരി അറിയിച്ചുകൊണ്ടാണ് പരിഷ്‌കാരങ്ങള്‍ വരുത്തിയത്.

രാജ്യത്തെ മൂന്ന് ശതമാനം വരുന്ന ന്യൂന പക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന്റെയും ഭാഗമായാണ് നിയമ പരിഷ്‌കാരം നടത്തിയിരിക്കുന്നത്. ഏപ്രിലില്‍ അനുമതി ലഭിച്ച നിയമപരിഷ്‌കാരം ഇപ്പോഴാണ് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്കു നിഷ്‌കര്‍ശിച്ച നിയമാവലികളിലും സുഡാന്‍ മാറ്റം വരുത്തിയിരുന്നു.

പരിഷ്‌കാരങ്ങള്‍ ഇങ്ങനെ;

സുഡാനിലെ സ്ത്രീകള്‍ക്ക് സ്വന്തം കുട്ടികളുമായി പുറത്തുപോവാന്‍ കുടുംബത്തിലെ പുരുഷ അംഗങ്ങളുടെ അനുമതി വേണ്ട. രാജ്യത്തെ മുസ്ലിം ഇതര മതസ്ഥര്‍ക്ക് സ്വകാര്യമായി മദ്യം കഴിക്കാം. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് മദ്യം കഴിക്കാന്‍ വിലക്കുണ്ട്. സുഡാനില്‍ ഇസ്ലാം മതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. ഈ നിയമ വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒപ്പം ചാട്ടവാറടി ശിക്ഷയും ഒഴിവാക്കി.

Exit mobile version