ഒമാനില്‍ ഇന്ന് 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയരുകയും ചെയ്തു. ഇന്ന് 1366 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ 680 ഒമാന്‍ സ്വദേശികളും 686 പേര്‍ വിദേശികളുമാണ്.

ഇതോടെ ഒമാനില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 34,902 ആയി. ഇതില്‍ 18,520 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Exit mobile version