ഭൂമിയിലെ അതിസുന്ദരമായ സ്ഥലങ്ങളെയും കടത്തി വെട്ടി ‘ചൊവ്വ’! ഉപരിതലത്തിലെ മനോഹാരിത പുറത്ത് വിട്ട് നാസ, പുറത്ത് വിട്ടത് 2500 ലധികം അപൂര്‍വ്വ ചിത്രങ്ങള്‍!

ചുവന്ന ഗ്രഹത്തിന്റെ ഉപരിതല ചിത്രങ്ങള്‍ വളരെ വിശദമായി ഇവ ഒപ്പിയെടുത്തിട്ടുണ്ട്.

വാഷിങ്ടണ്‍: ഭൂമിയിലെ അതിസുന്ദരമായ സ്ഥലങ്ങളെയും കടത്തി വെട്ടുന്ന ചൊവ്വയുടെ ഉപരിതലത്തിലെ അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ. നാസയുടെ ചൊവ്വാ ദൗത്യമായ എംആര്‍ഒയിലെ ക്യാമറയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ചൊവ്വയുടെ ഉപരിതലത്തിലെ ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് ഹൈ റൈസ് എന്ന ക്യാമറ.

ചുവന്ന ഗ്രഹത്തിന്റെ ഉപരിതല ചിത്രങ്ങള്‍ വളരെ വിശദമായി ഇവ ഒപ്പിയെടുത്തിട്ടുണ്ട്. അടുത്തിടെ തകര്‍ന്ന് വീണ് യൂറോപ്യന്‍ ചൊവ്വ ദൗത്യമായ ഷിയാ പരേലി തകര്‍ന്നു വീണതിന്റെ ചിത്രങ്ങളും ഇവയില്‍ ഉണ്ട്. ചൊവ്വയുടെ ഉപരിതലത്തിന്റെ ഘടനയും പ്രത്യേകതകളും വിശദമാക്കുന്ന 2054 ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടത്.

ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനം ലക്ഷ്യം വെച്ച് വിക്ഷേപിച്ച നാസയുടെ പര്യവേഷണ ഉപഗ്രഹമായ ഇന്‍സൈറ്റ് ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഉപരിതലത്തില്‍ നിന്നും 16 മീറ്റര്‍ ഉള്ളിലുള്ള വിവരങ്ങള്‍ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനങ്ങള്‍ ഇന്‍സൈറ്റിലുണ്ട്. ചൊവ്വയിലെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്. ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്.

Exit mobile version