ജപ്പാന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നു

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ചൈന സന്ദര്‍ശിക്കുന്നു. ഒക്ടോബര്‍ 25 നാണ് ജപ്പാന്‍ പ്രധാനമന്ത്രി ചൈനൈയിലെത്തും. 27 വരെയാണ് സന്ദര്‍ശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിന്റെ നാല്‍പ്പതാം വാര്‍ഷികത്തിലാണ് ജപ്പാന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നത്. 2011 ന് ശേഷം ആദ്യമായിട്ടാണ് ഒരു ജപ്പാന്‍ പ്രധാനമന്ത്രി ചൈനയിലെത്തുന്നത്.

Exit mobile version