മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

വ്യാഴാഴ്ച മുതല്‍ തനിക്ക് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് താരം വ്യക്തമാക്കിയത്.

‘വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം കൊവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ഥന വേണം’ എന്നാണ് അഫ്രീദി ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version