കാബൂളിലെ പള്ളിയില്‍ സ്‌ഫോടനം; ഇമാം അടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ സ്‌ഫോടനം. പള്ളിയിലെ ഇമാം ഉള്‍പ്പടെ നാല് പേര്‍ക്ക് ദാരുണാന്ത്യം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിര്‍ ഷാ ഇ സൂരി പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Exit mobile version