കൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസികമായി കാമുകിക്ക് ചുംബനം നല്‍കി; കായിക താരം അറസ്റ്റില്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രങ്ങള്‍

ടെഹ്റാന്‍: കൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് അതിസാഹസികമായി കാമുകിക്ക് ചുംബനം നല്‍കിയ സംഭവത്തില്‍ കായിക താരം അറസ്റ്റില്‍. ഇറാനിയന്‍ പാര്‍ക്കൗര്‍ താരം അലി റേസ ജലപാഗിയെയും യുവതിയുമാണ് അറസ്റ്റിലായത്.

അലി റേസ സ്വന്തം ട്വിറ്റര്‍ പേജിലൂടെയാണ് സാഹസികമായ ചിത്രം പങ്കുവെച്ചത്. സംഭവം വൈറലായതോടെ ടെഹ്റാന്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു. അലി റേസ പോസ്റ്റ് ചെയ്ത ചിത്രം ശരീഅത്ത് നിയമത്തിന് വിരുദ്ധമായതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍ അലി റേസക്കെതിരെ പോലീസിന്റേത് പ്രതികാര നടപടിയാണെന്നും മുമ്പും ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിയമനടപടിയുണ്ടായില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. പോലീസ് ജീവനക്കാരനായ തന്റെ പിതാവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം പരാജയമാണെന്ന് അലി റേസ ട്വീറ്റ് ചെയ്തതാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്നാണ് സുഹൃത്തുക്കളുടെ വാദം. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version