കൊവിഡ് 19;ലോകത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 19 ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസില്‍ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. അതേസമയം 26.63 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 26.18 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

അതേസമയം ആഗോള തലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 48.90ലക്ഷമായി. മരണസംഖ്യ 3,20125 ആയി. കഴിഞ്ഞ ദിവസം മാത്രം ലോകമാകമാനം 3445 പേരാണ് മരിച്ചത്. 88,858 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയില്‍ മാത്രം 1003 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 735 പേരാണ് ഇവിടെ മരിച്ചത്. യുഎസില്‍ 15.50 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.91 ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Exit mobile version