‘എന്നോട് ക്ഷമിക്കണം, കടുത്ത ദാരിദ്ര്യമായതിനാല്‍ ആണ് ലാപ്‌ടോപ്പ് എടുത്തത്; പഠനത്തിനാവശ്യമായ ഫയലുകള്‍ ആവശ്യമെങ്കില്‍ അയച്ചു തരാം’ വിദ്യാര്‍ത്ഥിയോട് ക്ഷമാപണം നടത്തി മോഷ്ടാവ്

ലാപ്ടോപ്പില്‍ പഠനത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ഫയലുകളും ഉണ്ടായിരുന്നു.

ബര്‍മിങ്ഹാം: വിദ്യാര്‍ത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ചതില്‍ പശ്ചാതാപം തോന്നി മോഷ്ടാവ് വിദ്യാര്‍ത്ഥിയോട് ക്ഷമാപണം ചോദിച്ചു കൊണ്ടുള്ള മെയില്‍ ആണ് ഇന്ന് വൈറലാകുന്നത്. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് സംഭവം. ബര്‍മിങ്ഹാം സര്‍വകലാശാല വിദ്യാര്‍ത്ഥിയായ സ്റ്റീവ് വാലന്റൈന്റെ സുഹൃത്തിന്റെ ലാപ്ടോപ്പാണ് മോഷണം പോയത്.

ലാപ്ടോപ്പില്‍ പഠനത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ഫയലുകളും ഉണ്ടായിരുന്നു. എന്നാല്‍ മോഷണത്തിന് ശേഷം വിദ്യാര്‍ത്ഥിക്ക് വന്ന ഇ-മെയില്‍ അമ്പരപ്പിക്കുന്നതായിരുന്നു. ലാപ്ടോപ്പ് എടുത്തതില്‍ ക്ഷമിക്കണമെന്നും കടുത്ത ദാരിദ്ര്യമായതിനാലാണ് മോഷ്ടിച്ചതെന്നും ഇ-മെയിലില്‍ പറയുന്നു.

ലാപ്ടോപ്പിന് സമീപമുണ്ടായിരുന്ന പേഴ്സും മൊബൈല്‍ ഫോണും താന്‍ മോഷ്ടിച്ചിട്ടില്ലെന്നും പഠനാവശ്യത്തിനുള്ള ഏതെങ്കിലും ഫയലുകള്‍ ആവശ്യമെങ്കില്‍ അയച്ചുതരാമെന്നും ഇ-മെയിലില്‍ വ്യക്തമാക്കിയിട്ടുള്ളതായി മോഷ്ടാവ് അറിയിച്ചിട്ടുണ്ട്. മെയില്‍ വന്നതിന്റെ ചിത്രം ഉള്‍പ്പടെ പകര്‍ത്തിയാണ് വിദ്യാര്‍ത്ഥി സംഭവം ട്വീറ്റ് ചെയ്തത്.

Exit mobile version