സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇനി എല്ലാദിവസവും താന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇനി മുതല്‍ എല്ലാ ദിവസവും താന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഹായിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. ട്രംപിന്റെ സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇദ്ദേഹവുമായി തനിക്ക് അടുത്ത ബന്ധമില്ലെന്ന് ട്രംപ് പറയുന്നുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചയാളെ തനിക്കറിയാം. നല്ല വ്യക്തിയാണ്. എന്നാല്‍ തനിക്കും വൈസ് പ്രസിഡന്റ് മൈക്കിനും വളരെ കുറച്ച് മാത്രമേ ഇയാളുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ, എന്നിരുന്നാലും ഞങ്ങള്‍ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ താനും മൈക്ക് പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ ഇനി എല്ലാ ദിവസവും കൊവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് പറയുന്നു. നേരത്തെ ട്രംപ് ആഴ്ചയില്‍ ഒന്ന് നിലയില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ശേഷമാണ് ഇപ്പോള്‍ ദിവസവും പരിശോധന നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

Exit mobile version