കൊവിഡ് ബാധിച്ച് ഇരട്ട സഹോദരിമാര്‍ മരിച്ചു; മരണപ്പെട്ടത് മൂന്ന് ദിവസത്തെ ഇടവേളയില്‍, സഫലമായത് അവരുടെ ആഗ്രഹം കൂടിയെന്ന് സോ ഡേവിസ്

ലണ്ടന്‍: കൊവിഡ് ബാധിച്ച് ഇരട്ട സഹോദരിമാര്‍ മരിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ മൂന്ന് ദിവസത്തെ ഇടവേളയിലായിരുന്നു ഇരുവരും മരണത്തിന് കീഴടങ്ങിയത്. ഇതേ ആശുപത്രിയിലെ ശിശുവിഭാഗത്തില്‍ നഴ്സായി പ്രവര്‍ത്തിച്ചിരുന്ന കാറ്റി ഡേവിസ് ചൊവ്വാഴ്ചയും സഹോദരി എമ്മ വെള്ളിയാഴ്ചയുമാണ് മരിച്ചത്.

എമ്മയും മുമ്പ് സര്‍ജറി വിഭാഗത്തില്‍ നഴ്സായിരുന്നു. ഒരുമിച്ച് ജനിച്ചതിനാല്‍ ഒരുമിച്ച് മരിക്കാനായിരുന്നു ഇരുവരും ആഗ്രഹിച്ചിരുന്നതെന്ന് കാറ്റിയുടേയും എമ്മയുടേയും സഹോദരിയായ സോ ഡേവിസ് നിറകണ്ണുകളോടെ പറഞ്ഞു. വൈറസ് ബാധയെ തുടര്‍ന്ന് കുറച്ചു ദിവസമായി ഇരുവരുടേയും ആരോഗ്യനില മോശമായി തുടരുകയായിരുന്നു.

ചെറുപ്പം മുതല്‍ മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഇരുവരും നഴ്സിങ് മേഖല തെരഞ്ഞെടുത്തതെന്നും തങ്ങള്‍ പരിചരിച്ച രോഗികള്‍ക്ക് സാമ്പത്തികമുള്‍പ്പെടെയുള്ള സഹായം ഇവര്‍ നലല്‍കിയിരുന്നതായും സോ വെളിപ്പെടുത്തി. സഹപ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരിയായിരുന്നുവെന്ന് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മേധാവി പൗലാ ഹെഡും പ്രതികരിച്ചു.

Exit mobile version