ലോക്ക് ഡൗണിലും സഞ്ചാരികള്‍ എത്താന്‍ ശ്രമിക്കുന്നു; ഒരു ലക്ഷത്തോളം ട്യൂലിപ് പൂക്കള്‍ അരിഞ്ഞ് വീഴ്ത്തി

ലോക്ക് ഡൗണിലും സഞ്ചാരികള്‍ എത്താന്‍ ശ്രമിക്കുന്നത് മാനിച്ച് ജപ്പാനിലെ ട്യൂലിപ് പൂപ്പാടം ഇപ്പോള്‍ അരിഞ്ഞ് വീഴ്ത്തുകയാണ്. കണ്ണെത്താദൂരത്തോളം വിടര്‍ന്നു നില്‍ക്കുന്ന ട്യൂലിപ് പുഷ്പങ്ങളുടെ വര്‍ണക്കാഴ്ച ലോകത്താകമാനമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലും ലോക്ക് ഡൗണിനെ തുടര്‍ന്നും ഇങ്ങോട്ടേയ്ക്ക് എത്താന്‍ സഞ്ചാരികള്‍ക്ക് സാധിക്കുന്നില്ല.

എന്നാല്‍ ഇവയെല്ലാം മറികടന്ന് എത്തുന്നവരും ഉണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേയ്ക്ക് അധികൃതര്‍ എത്തിയത്. വിടര്‍ന്നു നില്‍ക്കുന്ന ഒരു ലക്ഷത്തോളം ട്യൂലിപ് പൂക്കളെയാണ് അരിഞ്ഞ് വീഴ്ത്താന്‍ തീരുമാനം എടുത്തത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ കര്‍ഷകര്‍ അത് നടത്തുകയും ചെയ്തു.

ടോക്യോയിലെ സകുര സിറ്റിയിലെ പൂപ്പാടത്തിലാണ് ഇക്കാര്യം അരങ്ങേറിയത്. എല്ലാ വര്‍ഷവും ഇവിടെവെച്ച് നടത്താറുള്ള ട്യൂലിപ് ഫെസ്റ്റിവലും വൈറസ് വ്യാപനത്തെ തുടര്‍ന്ന് റദ്ദാക്കി. ഇന്ത്യയിലെന്നപോലെ ജപ്പാനിലും കനത്ത സുരക്ഷാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്.

Exit mobile version