കൊറോണ ഭീതി മുതലാക്കി കള്ളന്മാര്‍; അടച്ചിട്ട മ്യൂസിയത്തില്‍ നിന്ന് വാന്‍ഗോഗിന്റെ പെയിന്റിങ് മോഷ്ടിച്ചു

ഹേഗ്: കൊറോണ ഭീതി കാലത്തും മുതലെടുപ്പ് നടത്തി മോഷ്ടാക്കള്‍. കൊറോണ വൈറസ് വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഇപ്പോള്‍ അടച്ചിട്ട മ്യൂസിയത്തില്‍ നിന്ന് വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ ഗോഗിന്റെ ചിത്രം മോഷണം പോയിരിക്കുകയാണ്. നെതര്‍ലന്‍ഡ്സിലെ ദസിങര്‍ ലാരന്‍ മ്യൂസിയത്തില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് പെയിന്റിംഗ് മോഷണം പോയത്.

1884 ലെ സിപ്രിങ് ഗാര്‍ഡന്‍ എന്ന ചിത്രമാണ് മോഷണം പോയത്. മ്യൂസിയത്തിലെ ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്തു കയറിയാണ് മോഷ്ടാക്കള്‍ പെയിന്റിംഗ് മോഷ്ടിച്ചത്. ഏകദേശം 66 ലക്ഷം ഡോളര്‍ വിലയുള്ളതാണ് മോഷണം പോയ പെയിന്റിംഗ് എന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിന്‍സന്റ് വാന്‍ ഗോഗിന്റെ 167-ാമത് ജന്മദിനമായ തിങ്കളാഴ്ചയാണ് പെയിന്റിംഗ് മോഷണം പോയത്. 2007 ല്‍ മോഷണം പോയ വാന്‍ഗോഗിന്റെ മറ്റൊരു ചിത്രം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കണ്ടെത്തിയത്.

Exit mobile version