ക്വാറന്റൈനില്‍ കഴിയുന്നവര്‍ ലൈംഗിക ബന്ധം പുലര്‍ത്തണം; വിചിത്ര നിര്‍ദേശവുമായി ഡോക്ടര്‍, രൂക്ഷവിമര്‍ശനം

ബീജിങ്: കൊവിഡ് 19 ഭീതിയില്‍ രോഗികളില്‍ നിന്ന് അകലം പാലിക്കണമെന്നാണ് ലോകത്താകമാനം പലരും നല്‍കുന്ന നിര്‍ദേശം. രോഗികളുമായി അടുത്തിടപഴകരുത്, കൈകഴുകണം തുടങ്ങിയവയാണ് വൈറസിനെ പ്രതിരോധിക്കാനാന്‍ വേണ്ടി നല്‍കുന്ന നിര്‍ദേശങ്ങള്‍. എന്നാല്‍ അവയില്‍ നിന്ന് വ്യത്യസ്തമായി നല്‍കിയ ഒരു ഉപദേശമാണ് ഇന്ന് സോഷ്യല്‍മീഡിയയിലും മറ്റും ചര്‍ച്ചയാവുന്നത്.

ക്വാറന്റൈനില്‍ കഴിയുന്നവരോട് ലൈംഗികബന്ധം പുലര്‍ത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഒരു ഡോക്ടര്‍. ടിവി ഷോകളിലൂടെ ശ്രദ്ധേയനായ അമേരിക്കക്കാരനായ ഡോ മെഹ്മെറ്റ് ഓസിന്റേതാണ് വിചിത്ര നിര്‍ദേശം. വീടുകളില്‍ അടച്ച നിലയില്‍ കഴിയേണ്ടി വരുന്ന ആളുകള്‍ സമ്മര്‍ദ്ദം കുറക്കാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നിര്‍ദേശം നല്‍കിയത്.

സമാന്തര ആരോഗ്യപരിപാലന രീതികള്‍ പിന്തുടരുന്നയാളാണ് ഡോ. മെഹ്മെറ്റ് ഓസ്. രാജ്യാന്തരതലത്തില്‍ ലോകാരോഗ്യ സംഘടനയും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കുമ്പോള്‍ മെഹ്മെറ്റിന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Exit mobile version