അതിവേഗം പടര്‍ന്ന് കൊറോണ; ജെയിംസ് ബോണ്ട് താരത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചു

ലോകത്താകമാനം അതിവേഗമാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്. ഇപ്പോള്‍ ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ യുക്രേനിയന്‍ നടിയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും വോള്‍ഗ പറയുന്നു.

പനിയും തളര്‍ച്ചയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയായിരുന്നു. എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം- വോള്‍ഗ കുറിച്ചു. 2008 ല്‍ പുറത്തിറങ്ങിയ ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളാസിലാണ് വോള്‍ഗ അഭിനയിച്ചത്.

ഡാനിയേല്‍ ക്രേഗായിരുന്നു ചിത്രത്തിലെ നായകന്‍. ഒബ്ളീവിയണ്‍, മൊമന്റെം, ദ ഡിവൈന്‍ വാട്ടര്‍ തുടങ്ങിയവയാണ് വോള്‍ഗയുടെ പ്രധാന ചിത്രങ്ങള്‍. ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ നോ ടൈം ടു ഡൈയുടെ റിലീസ് കൊറോണ ബാധയെ തുടര്‍ന്ന് നീട്ടി വച്ചിരിക്കുകയാണ്.

Exit mobile version