കൊവിഡ് 19; ചൈനയ്ക്ക് സഹായഹസ്തവുമായി സൗദി അറേബ്യ, സൗജന്യമായി മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു

റിയാദ് ആസ്ഥാനമായ കിങ് സല്‍മാന്‍ സെന്റര്‍ ഫോര്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററാണ് കോടികള്‍ വിലവരുന്ന ഉപകരണങ്ങള്‍ ആദ്യഘട്ടമായി എത്തിച്ചത്.

റിയാദ്: ചൈനയെ പിടികൂടിയ കൊറോണ വൈറസ് ഇപ്പോഴും നഗരത്തെ നാമവശേഷമാക്കി കൊണ്ടിരിക്കുകയാണ്. മരണം ഇതിനോടകം 4000ത്തിനോട് അടുത്ത് കഴിഞ്ഞു. ഇപ്പോള്‍ ചൈനയ്ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് സൗദി അറേബ്യ. മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി എത്തിച്ച് നല്‍കിയിരിക്കുകയാണ്. റിയാദ് ആസ്ഥാനമായ കിങ് സല്‍മാന്‍ സെന്റര്‍ ഫോര്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററാണ് കോടികള്‍ വിലവരുന്ന ഉപകരണങ്ങള്‍ ആദ്യഘട്ടമായി എത്തിച്ചത്.

60 അള്‍ട്രാ സൗണ്ട് മെഷീനുകള്‍, 30 വെന്റിലേറ്ററുകള്‍, 89 കാര്‍ഡിയാക് ട്രോമ ഉപകരണങ്ങള്‍, രോഗികളുടെ ശരീരത്തിലേക്ക് മരുന്നും ഭക്ഷണവുമെത്തിക്കുന്ന 200 ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, 277 നിരീക്ഷണ ഉപകരണങ്ങള്‍, 500 അടിസ്ഥാന ശ്വസന ഉപകരണങ്ങള്‍, മൂന്ന് ഡയാലിസിസ് മെഷീനുകള്‍ എന്നിവയാണ് ആദ്യഘട്ട സഹായത്തിലുള്ളത്. ഇതെല്ലാം വുഹാനില്‍ എത്തിച്ചിട്ടുണ്ട്. ചൈനയ്ക്ക് സഹായം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version