ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി; ആവേശത്തില്‍ കാറില്‍ പാഞ്ഞ യുവാവ് അപകടത്തില്‍പ്പെട്ടു, അപകടം ലൈസന്‍സ് കിട്ടി 10 മിനിറ്റിനുള്ളില്‍

ക്രെയ്നിന്റെ സഹായത്തോടെ യുവാവിനേയും കാറിനേയും പുഴയില്‍ നിന്ന് പൊക്കിയെടുക്കുകയായിരുന്നു.

ബീജിങ്: ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ആവേശത്തില്‍ കാറില്‍ പാഞ്ഞ യുവാവ് അപകടത്തില്‍പ്പെട്ടു. ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് പാസായി ലൈസന്‍സ് കൈവശം കിട്ടി വെറും പത്ത് മിനിറ്റിനുള്ളിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് കാര്‍ പുഴയിലേയ്ക്ക് മറിയുകയായിരുന്നു.

സുരക്ഷാ കവചങ്ങളൊന്നുമില്ലാത്ത ഇടുങ്ങിയ പാലത്തിലൂടെ കാര്‍ നീങ്ങുന്നതിനിടയിലേയ്ക്കാണ് പുഴയിലേക്ക് പതിച്ചത്. കാര്‍ പുഴയിലേയ്ക്ക് പതിച്ച ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയതിന്റെ അഭിനന്ദന സന്ദേശങ്ങള്‍ക്ക് ഫോണില്‍ കാറോടിച്ചുകൊണ്ടു തന്നെ മറുപടി നല്‍കുന്ന തിരക്കിലായിരുന്നു യുവാവ്. ഇതിനിടയിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

പെട്ടെന്ന് തന്നെ കാറിന്റെ ഡോറിലൂടെ യുവാവ് പുറത്തേയ്ക്ക് ചാടി. ക്രെയ്നിന്റെ സഹായത്തോടെ യുവാവിനേയും കാറിനേയും പുഴയില്‍ നിന്ന് പൊക്കിയെടുക്കുകയായിരുന്നു.

Exit mobile version