അപായ സൂചന നല്‍കി സെക്കന്റുകള്‍ക്കുള്ളില്‍ വീശിയടിച്ച് ടൊര്‍ണാഡോ; പൊലിഞ്ഞത് 25 ജീവനുകള്‍, നാമാവശേഷമായി ടെന്നീസി

ചുഴലിക്കാറ്റില്‍ 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്

ടെന്നിസി: അമേരിക്കയിലെ ടെന്നിസിയെ നാമാവശേഷമാക്കി ടൊര്‍ണാഡോ ചുഴലിക്കാറ്റ്. വീശിയടിച്ച കാറ്റില്‍ 25 ജീവനുകളാണ് പൊലിഞ്ഞത്. അപായ സൂചന നല്‍കി സെക്കന്റുകള്‍ക്കുള്ളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറുന്നതിന് മുന്‍പേ തന്നെ കാറ്റടിക്കുകയായിരുന്നു. ഇതാണ് 25 പേരുടെ ജീവന്‍ ഒരേ നിമിഷത്തില്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

ചുഴലിക്കാറ്റില്‍ 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതിനാല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ പൂര്‍ണ്ണമായും ഇരുട്ടിലാണ്.

വില്‍സണ്‍ ,നാഷ് വില്ല എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിലാരംഭിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

Exit mobile version