കൂട്ടുകാര്‍ കുള്ളനെന്ന് വിളിച്ച് നിരന്തരം കളിയാക്കുന്നു; കണ്ണീരോടെ ലൈവിലെത്തി ഒന്‍പതുകാരന്‍, കൂട്ടത്തില്‍ ഒരു അപേക്ഷയും

കുഞ്ഞുവിദ്യാര്‍ത്ഥിയായ ക്വാഡനാണ് കൂട്ടുകാരില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ കരഞ്ഞ് കൊണ്ട് പറയുന്നത്.

മെല്‍ബണ്‍: ഏതൊരു വ്യക്തിയെയും മാനസിക തളര്‍ത്തുന്ന ഒന്നാണ് ബോഡി ഷെയ്മിങ്ങ്. തടിച്ചവന്‍, കുള്ളന്‍ എന്നിങ്ങനെ നീളും ഓരോരുത്തര്‍ക്കുമുള്ള കളിപ്പേരുകള്‍. എന്നാല്‍ ഇവിടെ ഒരു കൊച്ചുകുഞ്ഞാണ് ബോഡി ഷെയ്മിങ്ങിന് ഇരയായത്. സങ്കടം പറഞ്ഞ് ലൈവില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കുഞ്ഞുവിദ്യാര്‍ത്ഥിയായ ക്വാഡനാണ് കൂട്ടുകാരില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ കരഞ്ഞ് കൊണ്ട് പറയുന്നത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നുമാണ് ക്വാഡന്‍ വീഡിയോയില്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ട്. ക്വാഡന്‍റെ അമ്മ തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കത്തി കൊണ്ട് എനിക്ക് എന്‍റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെന്ന് ക്വാഡന്‍ പറയുന്നു.

വീഡിയോ ചിത്രീകരിച്ച ക്വാഡന്‍റെ അമ്മ മകന്‍റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടതോടെ വലിയ പിന്തുണയാണ് കുഞ്ഞിന് ലഭിച്ചത്.

Exit mobile version