അച്ഛനും ഇനി പ്രസവാവധി; നിയമവുമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിന്‍ലന്‍ഡ്

ഹെല്‍സിങ്കി: അച്ഛന്മാര്‍ക്കും പ്രസവാവധി നല്‍കാനൊരുങ്ങി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിന്‍ലന്‍ഡ്. അച്ഛനും അമ്മയ്ക്കും കൂടി 14 മാസം അവധി ലഭിക്കും. ഇത് ഒരുമിച്ച് ഒരേസമയം എടുക്കാം. അല്ലെങ്കില്‍ ഏഴുമാസം അമ്മയും അച്ഛനും എന്ന രീതിയില്‍ അവധി ലഭിക്കും.

ഇതോടെ ഒരു വയസാകുന്നതുവരെ കുഞ്ഞിന് മാതാപിതാക്കളുടെ കരുതല്‍ ലഭിക്കും. സെപ്റ്റംബറോടെ നിയമം നിലവില്‍ വരും. വന്‍ സ്വീകാര്യതയാണ് ബില്ലിന് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നത്.

കുഞ്ഞിനെ വളര്‍ത്തല്‍ അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല മറിച്ച്, കുട്ടായ ചുമതലയാണെന്ന സന്ദേശമാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.

Exit mobile version