ചരക്കുകപ്പലില്‍ നിന്നിറക്കിയ പച്ചക്കറി കണ്ടെയ്‌നറില്‍ നിന്ന് വിഷവാതകം; ശ്വസിച്ച നാലുപേര്‍ക്ക് ദാരുണാന്ത്യം, 15ഓളം പേര്‍ ആശുപത്രിയില്‍

ചരക്കുകപ്പലില്‍നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെയാണ് വിഷവാതകം പുറത്തുവന്നത്.

ഇസ്ലാമാബാദ്: പാകിസ്താനില്‍ രച്ചക്കറി കണ്ടെയ്‌നറില്‍ നിന്ന് പുറത്ത് വന്ന വിഷവാതകം ശ്വസിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. 15ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുറമുഖ നഗരമായ കറാച്ചിയിലെ കെമാരി മേഖലയിലാണ് സംഭവം.

ചരക്കുകപ്പലില്‍നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെയാണ് വിഷവാതകം പുറത്തുവന്നത്. ജാക്ക്സണ്‍ മാര്‍ക്കറ്റില്‍നിന്നുള്ള ആളുകള്‍ കണ്ടെയ്നര്‍ തുറന്നപ്പോള്‍ പുകച്ചുരുളുകള്‍ പുറത്തുവരികയും അത് ശ്വസിച്ച ആളുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ബോധംകെട്ട് വീഴുകയുമായിരുന്നു.

ഉടന്‍തന്നെ ആളുകളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. 15 പേര്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരക്കുകപ്പലിനെ കുറിച്ചുള്ള വിവരങ്ങള്‍ തുറമുഖ അധികൃതരോടും പാകിസ്താന്‍ നാവികസേനയോടും ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version