മുന്‍ഭാര്യയ്ക്കും മകനും ചെലവിന് നല്‍കണമെന്ന് ഉത്തരവ്; അഞ്ച് കോടി കത്തിച്ച് യുവാവിന്റെ പ്രതികാരം

കാനഡയിലെ ഒരു വിവാഹ മോചനമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.

ഒരുമിച്ച് പോകുവാന്‍ കഴിയില്ല എന്ന് മനസില്‍ ചിന്തിച്ച് തുടങ്ങിയാല്‍ പിന്നെ ജീവിതം മുന്‍പോട്ട് കൊണ്ടുപോവാതെ വിവാഹ മോചനം തേടുന്നവരാണ് ലോകത്ത് അധികവും. ജീവനാംശം തേടി കോടതിയില്‍ സമീപിക്കുന്നവരും കുറവല്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കാനഡയിലെ ഒരു വിവാഹ മോചനമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.

വിവാഹമോചനത്തിന് കോടതിയില്‍ എത്തിയപ്പോള്‍ മകന്റെ ചെലവിനായി ഭാര്യക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന് വിധിക്കുകയായിരുന്നു. എന്നാല്‍ കോടതി വിധിച്ച മില്യന്‍ കനേഡിയന്‍ ഡോളര്‍ (5 കോടി രൂപ) കത്തിച്ചു കളഞ്ഞാണ് കനേഡിയന്‍ പൗരന്‍ തന്റെ ഭാര്യയോടുള്ള വിദ്വേഷം തീര്‍ത്തത്. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല.

തുക കത്തിച്ച സംഭവത്തില്‍ ഇയാള്‍ രണ്ട് മാസം ജയിലിലായി. 6 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 25 ലക്ഷം വെച്ച് പിന്‍വലിച്ചാണ് ഇയാള്‍ കത്തിക്കാനുള്ള പണമെടുത്തത്. കൈവശമുള്ള സ്വത്തിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തുന്നതുവരെ എല്ലാ ദിവസവും മുന്‍ഭാര്യക്ക് 1 ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരമായി കൊടുക്കണമെന്നും കോടതി വിധിച്ചു.

Exit mobile version