‘നിങ്ങള്‍ക്ക് ഒരു കാര്യം സാധിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവര്‍ക്ക് അത് ചെയ്തു കാണിച്ചു കൊടുക്കണം’, പറയുന്നത് ഏഴ് വയസുകാരിയായ ഫോട്ടോഗ്രാഫറാണ് ; അറിയണം മിടുക്കിയായ ഈ നൈജീരിയക്കാരിയെപ്പറ്റി…

നാലാമത്തെ വയസിലാണ് ഈ നൈജീരിയക്കാരിയുടെ ചങ്ങാതിയായി കാമറ എത്തുന്നത്

അബുജ: വെറും ഏഴു വയസുമാത്രമാണ് മൊയിനോലുവ ഒലുവാസിയേനെങ്കിലും ആളൊരു ഉഗ്രന്‍ ഫോട്ടോഗ്രാഫറാണ്. നാലാമത്തെ വയസിലാണ് ഈ നൈജീരിയക്കാരിയുടെ ചങ്ങാതിയായി കാമറ എത്തുന്നത്.

‘നിങ്ങള്‍ക്ക് ഒരു കാര്യം സാധിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ അത് ചെയ്തു കാണിച്ചു കൊടുക്കണം. തനിക്കത് കഴിയുമെന്ന് തെളിയിക്കണം’ എന്ന് മിടുക്കി ചിരിച്ചുകൊണ്ട് പറയുന്നു. താന്‍ ചെറുതാണ്. പക്ഷെ, തന്നേക്കാള്‍ നീളം കൂടിയവരോ, ഒരു കൂട്ടം ആളുകളോ വന്നാല്‍ തനിക്ക് ഫോട്ടോയെടുക്കാന്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. അത് മറികടക്കാന്‍ താന്‍ ഒരു ചെയറില്‍ കയറിനില്‍ക്കുകയോ മറ്റോ ചെയ്യുകയാണ്” എന്നും ഈ മിടുക്കി പറയുന്നു. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ കാല്‍ മുതല്‍ തല വരെ പകര്‍ത്താന്‍ തനിക്ക് കഴിയുമെന്നും അവള്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

”നാലാമത്തെ വയസ് മുതലാണ് താന്‍ ചിത്രങ്ങളെടുത്ത് തുടങ്ങിയത്. പക്ഷെ, രണ്ടാമത്തെ വയസില്‍ തന്നെ തനിക്ക് കാമറ ഉണ്ടായിരുന്നു. സ്‌കൂളില്‍ പോയാല്‍ ചിലപ്പോള്‍ വേഗം മടങ്ങിവരും ഫോട്ടോയെടുക്കാന്‍ ചെല്ലുന്നതിന്. കാരണം, ആ സമയത്ത് സ്‌കൂളിലോ പഠന കാര്യങ്ങളിലോ ശ്രദ്ധിക്കാന്‍ തനിക്ക് കഴിയാറില്ല. സഹോദരിയാണ് അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നത്. മാര്‍ഗദര്‍ശ്ശി അച്ഛനാണ്.”അവള്‍ പറയുന്നു.

വീട്ടുകാരുടെ പിന്തുണയാണ് ഏതൊരു കുട്ടിക്കും വേണ്ടത്. ആ കാര്യത്തില്‍ ഈ നൈജീരിയക്കാരി ഭാഗ്യവതിയാണ്. അവളെ ഫോട്ടോഗ്രഫിയുമായി മുന്നോട്ട് പോകാന്‍ അനുവദിച്ചിരുന്നുവെന്നും, നന്നായി പഠിച്ചില്ലെങ്കില്‍ ഫോട്ടോഗ്രഫിയുമായി മാത്രം മുന്നോട്ട് പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്ന് അവള്‍ക്കറിയാമെന്നും അതുകൊണ്ട് അവള്‍ നന്നായി പഠിക്കുമെന്നും മൊയിനോലുവയുടെ അച്ഛന്‍ പറയുന്നു.

Exit mobile version