സംഭാവന നല്‍കിയാല്‍ തന്റെ നഗ്ന ചിത്രം അയച്ചു തരാം; ഓസ്‌ട്രേലിയയിലെ കാട്ടുതീ ചെറുക്കാന്‍ സംഭാവന തേടി മോഡല്‍

അമേരിക്ക: ഓസ്‌ട്രേലിയയില്‍ ഉണ്ടായ കാട്ടുതീ കനത്ത നാശ നഷ്ടമാണ് വരുത്തിയത്. അഞ്ച് മില്യണ്‍ ഹെക്ടര്‍ കാടാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. ഈ കാട്ടുതീയിലൂടെയുണ്ടായ കെടുതികള്‍ പരിഹരിക്കാന്‍ വേറിട്ടൊരു ഫണ്ട് സമാഹരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുഎസിലെ അറിയപ്പെടുന്ന മോഡലായ കെയ്‌ലന്‍ വാര്‍ഡ്.

ഓസ്‌ട്രേലിയയിലെ കാട്ടുതീ ചെറുക്കാന്‍ സംഭാവന നല്‍കിയാല്‍ തന്റെ നഗ്‌ന ചിത്രം അയച്ചു തരാമെന്നായിരുന്നു കെയ്‌ലന്‍ വാര്‍ഡിന്റെ പ്രഖ്യാപനം. ഒരു ചിത്രത്തിനു 10ഡോളറാണ് വില. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.

ട്വിറ്ററില്‍ ‘ദ നേക്കഡ് ഫിലാന്ത്രോപ്പിസ്റ്റ്’ (നഗ്‌നയായ മനുഷ്യസ്‌നേഹി) എന്ന അക്കൗണ്ടിലൂടെയായിരുന്നു കെയ്‌ലന്റെ ഫണ്ട് സമാഹരണം. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലൂടെയും കെയ്‌ലന്‍ പ്രഖ്യാപനം നടത്തിയതോടെ ഏകദേശം 5 കോടിയില്‍ അധികം രൂപയാണ് കെയ്‌ലന്‍ സമാഹരിച്ചത്. അതേസമയം, ക്യാംപെയിന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്‍സ്റ്റഗ്രാം കെയ്‌ലന്റെ അക്കൗണ്ട് മരവിപ്പിച്ചു.

Exit mobile version