ഡയാന രാജകുമാരിയുടെ ഗൗണ്‍ ലേലത്തിന് വയ്ക്കുന്നു; വില കേട്ടാല്‍ ഞെട്ടും

ഡയാനാ രാജകുമാരിയുടെ പ്രശസ്തമായ നീല വെല്‍വറ്റ് ഗൗണ്‍ ലേലത്തിന് വയ്ക്കുന്നു. 3.5 ലക്ഷം പൗണ്ട് ആണ് ഇതിന്റെ അടിസ്ഥാന വില. അതായത് ഏകദേശം 3.25 കോടി ഇന്ത്യന്‍ രൂപ.

ഡയാനാ രാജകുമാരിയുടെ പ്രശസ്തമായ നീല വെല്‍വറ്റ് ഗൗണ്‍ ലേലത്തിന് വയ്ക്കുന്നു. 3.5 ലക്ഷം പൗണ്ട് ആണ് ഇതിന്റെ അടിസ്ഥാന വില. അതായത് ഏകദേശം 3.25 കോടി ഇന്ത്യന്‍ രൂപ.

ലണ്ടനിലെ കെറി ടെയ്ലര്‍ ഓക്ഷന്‍സില്‍ ഡിസംബര്‍ 9ന് ആണ് ലേലം നടക്കുന്നത്. വെറ്റ് ഹൗസിലെ പാര്‍ട്ടിയില്‍ ഹോളിവുഡ് നടന്‍ ജോണ്‍ ട്രവോള്‍ട്ടയ്‌ക്കൊപ്പം ഡയാന രാജകുമാരി നൃത്തം ചെയ്തത് ഈ ഗൗണ്‍ ധരിച്ചായിരുന്നു. അന്ന് ഡയാനയുടെ നൃത്തിനൊപ്പം ഈ നീല ഗൗണും ഏറെ ശ്രദ്ധ നേടിയിരുന്നു.

മുന്‍പ് പലരും ഈ ഗൗണ്‍ ലേലത്തിന് വാങ്ങിയിട്ടുണ്ട്. പഴയ ഹോളിവുഡ് ഫാഷന്‍ മോഡലിലാണ് ഈ ഗൗണ്‍. ലോ കട്ടും ഓഫ് ഷോല്‍ഡറുമാണ് ഈ ഗൗണിന്റെ ഭംഗി.

Exit mobile version