വിമാന റാഞ്ചല്‍ സൂചിപ്പിക്കുന്ന അപായമണിയില്‍ കൈതട്ടി; വിമാനത്താവളം വളഞ്ഞ് പോലീസ്, അബദ്ധം പറ്റിയതെന്ന് പൈലറ്റ്

അപായമണി മുഴങ്ങിയ ഉടനെ ടെര്‍മിനലുകള്‍ അടയ്ക്കുയും യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിക്കുകയും ചെയ്തു.

ആംസ്റ്റര്‍ഡാം: വിമാന റാഞ്ചല്‍ സൂചിപ്പിക്കുന്ന അപായമണിയില്‍ പൈലറ്റിന്റെ കൈതട്ടി മുഴങ്ങി. ഇതോടെ നിമിഷ നേരംകൊണ്ട് വിമാനത്താവളം പോലീസ് വളഞ്ഞു. ആംസ്റ്റര്‍ഡാമിലെ മുഖ്യ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തിന്റെ മുഴുവന്‍ നിയന്ത്രണവും പോലീസ് ഏറ്റെടുക്കുകയും ചെയ്തു. അപായമണി മുഴങ്ങിയ ഉടനെ ടെര്‍മിനലുകള്‍ അടയ്ക്കുയും യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിക്കുകയും ചെയ്തു.

കൂടാതെ ആംബുലന്‍സുകള്‍ സജ്ജമാക്കുകയും ചെയ്തു. ഇതോടെയാണ് വിമാനത്താവളം പൂര്‍ണ്ണമായും പോലീസിന്റെ വരുതിയിലായത്. ബുധനാഴ്ച വൈകിട്ട് മഡ്രിഡിലേക്കു പറക്കാനൊരുങ്ങിയ എയര്‍ യൂറോപ യുഎക്സ് 1094 വിമാനത്തിലാണ് പരിഭ്രാന്തി പരത്തിയ സംഭവം നടന്നത്.

എന്നാല്‍ അബദ്ധത്തില്‍ അലാം മുഴങ്ങിയതാണെന്ന് പൈലറ്റ് പറഞ്ഞതോടെയാണ് പരിഭ്രാന്തിക്ക് അവസാനമായത്. ശേഷം അടച്ച വിമാനത്താവളം വീണ്ടും തുറന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എയര്‍ യൂറോപ്പ്‌ അധികൃതര്‍ അറിയിച്ചതോടെ ആളുകളും ശാന്തരായി. സംഭവത്തിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു.

Exit mobile version