ജ്യൂസ് കുടിക്കുന്നതിനിടെ നാവ് കുപ്പിയില്‍ കുടുങ്ങി; വേദന തിന്ന് എഴുവയസുകാരന്‍

നാവിനും കുപ്പിക്കുമിടയില്‍ ഉണ്ടായ വലിയ മര്‍ദ്ദം മൂലമാണ് നാവ് കുടുങ്ങാന്‍ കാരണമായത്.

ബെര്‍ലിന്‍: ജ്യൂസ് കുടിക്കുന്നതിനിടെ എഴുവയസുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി. കുപ്പിയില്‍ ഉണ്ടായിരുന്ന അവസാന തുള്ളി ജ്യൂസ് കുടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാവ് കുപ്പിയില്‍ കുടുങ്ങിയത്. ജര്‍മനിയിലാണ് സംഭവം. കുപ്പി ഊരിയെടുക്കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് ഔഫ് ഡെര്‍ ബള്‍ട്ട് ചില്‍ഡ്രന്‍സ് ആശുപത്രിയിലെത്തിച്ചു.

കാനുലയിലൂടെ വായു ഇഞ്ചക്ട് ചെയ്തുകൊണ്ടുള്ള രീതിയിലൂടെ ഡോക്ടര്‍മാര്‍ കുപ്പി ഊരിയെടുത്തു. എന്നാല്‍ ഏറെ നേരം കുടുങ്ങിക്കിടന്നതിനാല്‍ കുട്ടിയുടെ നാവിന് ചെറിയ മുറിവുകളും വേദനയും ഉണ്ടായാതായി ഡോക്ടര്‍മാര്‍ പറയുന്നു.

നാവിനും കുപ്പിക്കുമിടയില്‍ ഉണ്ടായ വലിയ മര്‍ദ്ദം മൂലമാണ് നാവ് കുടുങ്ങാന്‍ കാരണമായത്. ഏറെ നേരം രക്തയോട്ടംതടസ്സപ്പെട്ടതിന് പിന്നാലെയുണ്ടായ അസ്വസ്ഥകളെ തുടര്‍ന്ന് കുട്ടിയെ 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം വിട്ടയക്കുകയും ചെയ്തു.

Exit mobile version