അമ്മ സ്ഥിരം ഉപയോഗിക്കുന്നത് ഡിയോഡറന്റ്; അമ്മയുടെ അസാന്നിധ്യം താങ്ങാനാവാതെ ഡിയോഡറന്റ് അമിതമായി ഉപയോഗിച്ചു, 13കാരന് ദാരുണാന്ത്യം

അമ്മ സൂസന്‍ പുറത്തുപോകുമ്പോള്‍ ജാക്ക് അമ്മ ഒപ്പമുണ്ടെന്ന തോന്നലിനായി സ്ഥിരമായി ഈ ഡിയോഡറന്റ് റൂമില്‍ സ്‌പ്രേ ചെയ്യുകയോ മണക്കുകയോ ചെയ്യും.

ലണ്ടന്‍: അമ്മയുടെ അസാന്നിധ്യം താങ്ങാനാവാതെ അമ്മ ഉപയോഗിക്കുന്ന ഡിയോഡറന്റ് അമിതമായി ഉപയോഗിച്ച പതിമൂന്നുകാരന് ദാരുണാന്ത്യം. അമ്മ വീട്ടിലില്ലാത്ത സമയത്താണ് വിദ്യാര്‍ത്ഥി അമിതമായി ഡിയോഡറന്റ് ഉപയോഗിച്ചത്. ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്ക് ഏരിയയിലെ ജാക് വാപിള്‍ എന്ന പതിമൂന്നുകാരനാണ് മരിച്ചത്. അമിതമായി ഡിയോഡര്‍ ശ്വസിച്ച് ഹൃദയസ്തംഭനം മൂലമാണ് യുവാവ് മരിച്ചത്.

ജാക്കിന് ജീവിതത്തില്‍ എല്ലാം അമ്മ സൂസന്‍ വാപിളായിരുന്നു. അമ്മയെ പിരിഞ്ഞ് കുറച്ച് സമയം ഇരിക്കാന്‍ ജാക്കിന് കഴിയുമായിരുന്നില്ല. എന്നാല്‍ എല്ലായിപ്പോളും അമ്മയ്ക്ക് ഒപ്പം നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് കണ്ടെത്തിയ മാര്‍ഗമായിരുന്നു ഡിയോഡറന്റ് ഉപയോഗം. അമ്മ സ്ഥിരം ഉപയോഗിക്കുന്നതാണ് ഡിയോഡര്‍.

അമ്മ സൂസന്‍ പുറത്തുപോകുമ്പോള്‍ ജാക്ക് അമ്മ ഒപ്പമുണ്ടെന്ന തോന്നലിനായി സ്ഥിരമായി ഈ ഡിയോഡറന്റ് റൂമില്‍ സ്‌പ്രേ ചെയ്യുകയോ മണക്കുകയോ ചെയ്യും. ഡിയോഡര്‍ വേഗം തീര്‍ന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സൂസന്‍ ഇക്കാര്യത്തെക്കുറിച്ച് നേരത്തെ മകനോട് സംസാരിച്ചിരുന്നു. അപ്പോഴാണ് ജാക്കിന്റെ പ്രത്യേകതരം മാനസിക പ്രശ്‌നത്തെക്കുറിച്ച് മനസിലാക്കിയത്. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇതെല്ലാം പാടെ അവഗണിച്ച് ഉപയോഗം തുടരുകയായിരുന്നു. ഇതാണ് ഒടുവില്‍ വിനയായത്.

Exit mobile version