വൈറലാകുവാന്‍ പാമ്പിനെ കൈയ്യിലെടുത്ത് അഭ്യാസം; യുവാവിന്റെ തലയില്‍ ആഞ്ഞുകടിച്ച് പാമ്പ്, പണി ഇരുന്നു വാങ്ങിയതെന്ന് സോഷ്യല്‍മീഡിയ, വീഡിയോ

ഒരു കൈയ്യകലത്തില്‍ പാമ്പിനെ പിടിച്ച് തലഭാഗത്തേക്ക് ഊതുന്നതും മറ്റും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലാകുവാന്‍ എന്ത് സാഹസത്തിനും മുതിരുന്നവരാണ് ഒരു പറ്റം ആളുകള്‍. ജീവന്‍ പണയം വെച്ചും അഭ്യാസങ്ങള്‍ കാണിക്കുന്നവരും കുറവല്ല. ഇപ്പോള്‍ അത്തരത്തിലൊരു സാഹസികത നിറഞ്ഞ ഒരു വീഡിയോയും യുവാവിന് കിട്ടിയ എട്ടിന്റെ പണിയുമാണ് വൈറലാകുന്നത്. വീഡിയോ വൈറലാകുവാന്‍ പാമ്പിനെ കൈയ്യിലെടുത്ത് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു യുവാവ്.

എന്നാല്‍ ഏറെ നേരം പാമ്പിനെ വെച്ച് കളിച്ച യുവാവിന്റെ തലയില്‍ പാമ്പ് ആഞ്ഞുകടിക്കുകയായിരുന്നു. ഒരു കൈയ്യകലത്തില്‍ പാമ്പിനെ പിടിച്ച് തലഭാഗത്തേക്ക് ഊതുന്നതും മറ്റും വീഡിയോയില്‍ കാണാം. തുടര്‍ച്ചയായി പ്രകോപിച്ചതിനാല്‍ പാമ്പ് കടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഒടുവില്‍ തലയ്ക്ക് മുകളിലേക്ക് പാമ്പിനെ എടുക്കുന്നതോടെ കളി കാര്യമാവുകയായിരുന്നു. അപ്രതീക്ഷിതമായി യുവാവിന്റെ തലയില്‍ പാമ്പ് കടിച്ചു.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പാമ്പിനെ തലയില്‍ നിന്നെടുക്കാന്‍ യുവാവിന് സാധിച്ചില്ല. വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധവും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നത്. മൃഗങ്ങളെ ഉപദ്രവിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. യുവാവിന് എന്തുസംഭവിച്ചു എന്ന് വ്യക്തമല്ല.

Exit mobile version