വെള്ളത്തിനടിയില്‍ കിടന്ന് കൂട്ടുകാരിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി; ആയിരം വട്ടം സമ്മതമെന്ന മറുപടി ലഭിക്കും മുന്‍പ് യുവാവ് മുങ്ങി മരിച്ചു

വെള്ളത്തില്‍ മുങ്ങി നിന്നാണ് യുവാവ് തന്റെ ഇഷ്ടം പറഞ്ഞത്.

ടാന്‍സാനിയ: പ്രണയം പലരും മനസില്‍ കൊണ്ടു നടക്കാറുണ്ട്. പ്രണയിനിയോട് എങ്ങനെ പറയും പറഞ്ഞാല്‍ എന്ത് വിചാരിക്കും എന്നെല്ലാം ചിന്തിച്ച് മനസില്‍ കൊണ്ട് നടക്കും. ചിലര്‍ സാഹസികതയും മറ്റും കാണിച്ച് തങ്ങളുടെ ഉള്ളിലെ പ്രണയം പറയുന്നവരുമുണ്ട്. അത്തരത്തില്‍ സാഹസിക കാണിച്ച് തന്റെ പ്രണയം കൂട്ടുകാരിയോട് തുറന്ന് പറഞ്ഞ യുവാവിന് ദാരുണാന്ത്യം.

വെള്ളത്തില്‍ മുങ്ങി നിന്നാണ് യുവാവ് തന്റെ ഇഷ്ടം പറഞ്ഞത്. എന്നാല്‍ തിരിച്ചു കയറാനായില്ല. ഒടുവില്‍ ആയിരം വട്ടം സമ്മതമെന്ന മറുപടി കേള്‍ക്കാതെ യുവാവ് മരണപ്പെടുകയായിരുന്നു. ടാന്‍സാനിയയിലാണ് ദാരുണമായ സംഭവം നടന്നത്. സ്റ്റീവന്‍ വെബര്‍ എന്ന യുവാവാണ് മരണപ്പെട്ടത്. കൂട്ടുകാരി കെനീഷ്യാ ആന്റോണ്യോയോടൊപ്പം പെമ്പാ അയലന്റിലെ അണ്ടര്‍ വാട്ടര്‍ റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു വെബര്‍.

കഴിഞ്ഞ ദിവസം മുറിക്ക് പുറത്ത് വെള്ളത്തിലേക്ക് നീന്തിയിറങ്ങിയ വെബര്‍ റിസോര്‍ട്ടിനുള്ളിലിരിക്കുന്ന കൂട്ടുകാരിയോട് ചില്ലുഗ്ലാസിലൂടെ ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന് എഴുതിയ കടലാസ് കാണിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം കൂട്ടുകാരി തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ വെബറുടെ മരണവാര്‍ത്തയും എത്തുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥനയ്ക്ക് ആയിരം വട്ടം സമ്മതമായിരുന്ന തന്റെ മറുപടി കേള്‍ക്കാന്‍ വെബറില്ല എന്ന് അവര്‍ കുറിച്ചു.

Exit mobile version