ചൂണ്ടയില്‍ കുടുങ്ങിയത് നീളന്‍ വാലും തുറിച്ച കണ്ണുകളുമുള്ള ‘വിചിത്ര മത്സ്യം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നോര്‍വേ: തന്റെ ഒഴിവു ദിവസം ആനന്ദകരമാക്കാന്‍ വേണ്ടി ചൂണ്ടയിടാന്‍ പോയതായിരുന്നു പത്തൊമ്പതുകാരനായ ഓസ്‌കര്‍ ലുന്‍ഡാല്‍. എന്നാല്‍ ചൂണ്ടയില്‍ കുടുങ്ങിയതാകട്ടെ കിടിലന്‍ ഒരു ‘വിചിത്ര മത്സ്യവും’. നീളന്‍ വാലും വലിയ തലയും തുറിച്ച കണ്ണുകളുമുള്ള ഈ മീനിനെ ദിനോസറിനോടാണ് യുവാവ് ഉപമിച്ചിരിക്കുന്നത്. എന്തായാലും ഈ മീനിനൊപ്പമുള്ള യുവാവിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നോര്‍വേയുടെ തീരത്താണ് സംഭവം. അന്‍ഡോയ ദ്വീപിന് സമീപത്ത് നിന്നാണ് യുവാവിന് ഈ കൂറ്റന്‍ മീനിനെ കിട്ടിയത്. അതേസമയം ഈ ‘വിചിത്ര മത്സ്യം’ റാറ്റ് ഫിഷ് വിഭാഗത്തില്‍പ്പെടുന്ന മത്സ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സ്രാവിനോട് സാദൃശ്യമുള്ള ഈ മത്സ്യം സാധാരണഗതിയില്‍ പസഫിക് സമുദ്രത്തിലാണ് കാണപ്പെടുന്നതെന്നും സമുദ്രാന്തര്‍ഭാഗത്ത് കാണപ്പെടുന്ന ഇവയെ സാധാരണ ഗതിയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് ലഭിക്കാറില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

Exit mobile version