പ്രണയിച്ച് വിവാഹം കഴിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ നവദമ്പതികള്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു, ശുഭമുഹൂര്‍ത്തത്തിനും ദുരന്തത്തിനും സാക്ഷിയായി കുടുംബം

സന്തോഷങ്ങളും ആഘോഷങ്ങളും മണിക്കൂറുകള്‍ പിന്നിട്ടതോടെ സങ്കടകടലായി മാറി.

ടെക്‌സാസ്: പ്രണയിച്ച് വിവാഹം കഴിച്ചതിനു പിന്നാലെ നവദമ്പതികള്‍ വാഹനാപാകടത്തില്‍ മരണപ്പെട്ടു. ഒരേ സമയം ശുഭമുഹൂര്‍ത്തത്തിനും ദുരന്തത്തിലും സാക്ഷിയായതിന്റെ നടുക്കത്തിലാണ് കുടുംബം. സ്‌കൂള്‍ കാലം മുതലുള്ള പ്രണയമാണ്‌ അമേരിക്കയിലെ ടെക്‌സാസ് സ്വദേശികളായ ഹാര്‍ലിയുടെയും റിയാനന്‍ മോര്‍ഗന്റെയും. പ്രണയം സഫലമായതിന്റെ സന്തോഷം അധിക നേരം നീണ്ടുപോയില്ല.

സന്തോഷങ്ങളും ആഘോഷങ്ങളും മണിക്കൂറുകള്‍ പിന്നിട്ടതോടെ സങ്കടകടലായി മാറി. വിവാഹശേഷം രണ്ട് കാറിലായി ദമ്പതികളും കുടുംബവും പുറപ്പെട്ടു. ദമ്പതികള്‍ സഞ്ചരിച്ച കാറിന് പിന്നിലായി കുടുംബവുമുണ്ടായിരുന്നു. ഹൈവേയിലേക്ക് തിരഞ്ഞ ദമ്പതികളുടെ കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. പിന്നിലെ കാറിലുണ്ടായിരുന്ന ഹാര്‍ലിയുടെ അമ്മയും സഹോദരിയുമാണ് ദുരന്തത്തിന് സാക്ഷികളായത്.

”എന്റെ രണ്ട് കുഞ്ഞുങ്ങളും മരിക്കുന്നത് കണ്ടുനില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. ശേഷിക്കുന്ന ജീവിതകാലം എന്റെ മനസ്സിലുള്ള ചിത്രമിതായിരിക്കും. ഇരുവരെയും കാറില്‍ നിന്ന് വലിച്ച് പുറത്തേക്കിടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്റെ കൈയ്യില്‍ ഇപ്പോഴും രക്തം പുരണ്ടിരിക്കുകയാണ്”- ഹാര്‍ലിയുടെ അമ്മ നിറകണ്ണുകളോടെ പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ ചിത്രങ്ങളെടുക്കാനുമാണ് ഹാര്‍ലിയും മോര്‍ഗനും കൗണ്ടി കോര്‍ട്ട് ഹൗസിന് സമീപമെത്തിയത്.

Exit mobile version