ഇരുമ്പ് വേലി ചാടിക്കടന്ന് കൂറ്റന്‍ ചീങ്കണ്ണി; സോഷ്യല്‍മീഡിയയില്‍ കൗതുകമുണര്‍ത്തി വീഡിയോ

ഏകദേശം നാല് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.

ഫ്‌ളോറിഡ: ‘ഇരുമ്പ് വേലി ചാടിക്കടന്ന് ചീങ്കണ്ണി’ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി നിറയുന്ന വീഡിയോ ആണ് ഇത്. നിഷ്പ്രയാസമാണ് ചീങ്കണ്ണി വേലി ചാടി കടക്കുന്നത്. മനുഷ്യരെയും വെല്ലുന്ന ചാട്ടമെന്ന് പറഞ്ഞുകൊണ്ടാണ് പലരും ഈ കൗതുകം നിറഞ്ഞ വീഡിയോ ഷെയര്‍ ചെയ്യുന്നത്. ജാക്‌സണ്‍വില്ല എയര്‍ സ്റ്റേഷനു സമീപമുള്ള നിരത്തില്‍ കൂടി വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ക്രിസ്റ്റീന സ്റ്റ്യുവര്‍ട്ട് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ക്രിസ്റ്റീന തന്നെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളും പങ്കുവെച്ചു. നിരത്തിലൂടെ പോകുകയായിരുന്ന ചീങ്കണ്ണി വളരെ ലാഘവത്തോടെയാണ് ഇരുമ്പുവേലി ചാടിക്കടന്ന് പുല്‍പ്പരപ്പിലൂടെ വേഗത്തില്‍ ഇഴഞ്ഞു നീങ്ങിയത്.

ഏകദേശം നാല് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു. ജാക്‌സണ്‍വില്ല നേവല്‍ എയര്‍ സ്റ്റേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. ഇതോടൊപ്പം ഒരു സന്ദേശവും നല്‍കുന്നുണ്ട്. കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും സൂക്ഷിക്കണമെന്നാണ് നല്‍കുന്ന മുന്നറിയിപ്പ്.

Exit mobile version