ഭൂമിയെ ലക്ഷ്യമാക്കി രാക്ഷസ ഛിന്നഗ്രഹം വരുന്നു, പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹം ഭൂമിയെ നശിപ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കി സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. പൂര്‍ണ്ണചന്ദ്രനേക്കാള്‍ വലിപ്പത്തില്‍ കടന്നുപോവുന്ന ഈ രാക്ഷസ ഛിന്നഗ്രഹം മനുഷ്യരാശിയെ ബാധിക്കുമന്നും ഇതില്‍ നിന്നും രക്ഷയില്ലെന്നും ഇലോണ്‍ മസ്‌ക് പറയുന്നു.

നാസയുടെ കണക്കുകള്‍ പ്രകാരം 2029 ഏപ്രില്‍ 13-നാണ് ഭീമന്‍ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോവുക. അഫോസിസ് എന്ന രാക്ഷസ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 31000 കിലോമീറ്റര്‍ മുകളിലൂടെയാണ് കടന്ന് പോവുക. എന്നാല്‍ ഇവയെക്കുറിച്ചുള്ള ഗവേഷണം നടക്കുന്നുണ്ടെങ്കിലും, നിലവില്‍ ഛിന്നഗ്രഹത്തിന്റെ ആഘാതം മറി കടക്കാന്‍ ഭൂമിക്ക് സാധിക്കില്ലെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളിലാവും ഈ രാക്ഷസ ഛിന്നഗ്രഹത്തെ നഗ്‌നനേത്രങ്ങള്‍ക്കൊണ്ട് ആദ്യം ദൃശ്യമാവുകയെന്നാണ് കരുതുന്നത്. എന്നാല്‍ ഇലോണ്‍ മസ്‌ക് ആശങ്കപ്പെടുന്നത് പോലെയുള്ള സാഹചര്യമുണ്ടാവില്ലെന്നാണ് നാസയുടെ വിശദീകരണം. ഗവേഷണത്തില്‍ ഭൂമിയുടെ അടുത്തെത്തുമ്പോഴേയ്ക്കും ഛിന്നഗ്രഹത്തിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മണ്ണിടിച്ചില്‍ പോലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ തള്ളാനാവില്ലെന്ന് നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Exit mobile version