അഫ്ഗാനിസ്താനില്‍ വിവാഹ ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 63 ആയി

കാബൂള്‍: അഫ്ഗാനിസ്താനില്‍ വിവാഹ ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 63 ആയി. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മരണ സംഖ്യ ഇനിയും ഉയന്നേക്കാമെന്ന് വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആഘോഷങ്ങള്‍ക്കിടെ ചാവേര്‍ പൊട്ടിതെറിക്കുകയായിരുന്നു. ചടങ്ങില്‍ സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കുട്ടികളും യുവാക്കളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1200 ഓളം പേര്‍ക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു.

നേരത്തെ സ്‌ഫോടനത്തില്‍ 40 പേര്‍ മരണപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്, മിനിറ്റുകള്‍ക്കുള്ളിലാണ് മരണ സംഖ്യ 63 ആയത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Exit mobile version