വിമാനത്തിനുള്ളില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി പുക; കൂട്ടനിലവിളിയുമായി യാത്രികര്‍, ഒടുവില്‍ അടിയന്തര ലാന്‍ഡിങ്, യാത്രക്കാരില്‍ ചിലര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

യാത്രക്കാരില്‍ ചിലര്‍ക്ക് ശാരീരികാസ്ഥ്വാസ്ഥ്യം അനുഭവപ്പെട്ടു. മൂന്ന് യാത്രികര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.

മാഡ്രിഡ്: വിമാനത്തിനുള്ളില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ പുക കണ്ടതോടെ യാത്രികരെല്ലാം പരിഭ്രാന്തിയിലായി. ഹീത്രുവില്‍ നിന്ന് വലന്‍സിയയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലായിരുന്നു പുക ഉയര്‍ന്ന് പൊന്തിയത്. യാത്രിക്കാര്‍ക്കിടയില്‍ നിന്ന് കൂട്ടനിലവിളി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരില്‍ ചിലര്‍ക്ക് ശാരീരികാസ്ഥ്വാസ്ഥ്യം അനുഭവപ്പെട്ടു. മൂന്ന് യാത്രികര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ബാക്കി എല്ലാവരെയും സുരക്ഷിതമായി വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കി. 175 യാത്രക്കാരും എട്ടുജീവനക്കാരും ഉള്‍പ്പെടെ ആകെ 183 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്നും സാങ്കേതികതകരാറാണ് പുകയുയരാന്‍ കാരണമെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു.

ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബിഎ422 വിമാനം വലന്‍സിയയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായാണ് വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത്. ചുരുങ്ങിയനിമിഷം കൊണ്ട് ക്യാബിനകം മുഴുവനും പുക നിറയുകയായിരുന്നു. രണ്ടുസീറ്റുകള്‍ക്കപ്പുറം ഇരിക്കുന്ന ആളെപ്പോലും കാണാന്‍ കഴിയാത്ത അത്രയും പുക ഉയര്‍ന്നു. ഒരു പ്രേതചിത്രം പോലെയുള്ള അനുഭവമായിരുന്നു എന്നാണ് യാത്രക്കാരിയായ ലൂസി ബ്രൗണ്‍ പ്രതികരിച്ചത്.

Exit mobile version