കോഴിക്കോട് വിമാനത്താവളം സ്വകാര്യവല്‍ക്കരണ പട്ടികയില്‍ താല്‍ക്കാലികമായി പരിഗണിക്കുന്നില്ല

ന്യൂഡല്‍ഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരണ പട്ടികയില്‍ താല്‍ക്കാലികമായി പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എംപിമാരായ എംകെ രാഘവന്‍, രമ്യാ ഹരിദാസ് എന്നിവരാണ് ഇത് സംബന്ധിച്ച് മന്ത്രിക്ക് കത്ത് കൈമാറിയത്.

വിമാനത്താവള സ്വകാര്യവല്‍ക്കരണ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് നിവേദനം കൈമാറിയ എംപിമാരെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തെ സംബന്ധിച്ച് അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി എംപിമാരെ അറിയിച്ചു.

Exit mobile version