സിനിമയില്‍ നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കി തട്ടിപ്പ്

കോഴിക്കോട്; സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചുള്ള പരസ്യം നല്‍കി തട്ടിപ്പ്. സിനിമയില്‍ നടീ,നടന്മാരെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററുകള്‍ നഗരങ്ങളില്‍ സജ്ജീവമാണ്.

നടീ,നടന്മാരെ ആവശ്യപ്പെട്ട് പട്ടണങ്ങളിലാണ് പോസ്റ്ററുകളധികവും. സംവിധായകരെന്നും നിര്‍മ്മാതാക്കളെന്നും സ്വയം പരിചയപ്പെടുത്തിയാണ് കബളിപ്പിക്കല്‍. സിനിമയുടെതെന്ന പേരില്‍ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ മാമുക്കോയയും മേഘനാഥനുമൊക്കെയുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലാണ് ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.

Exit mobile version