മേലുദ്യോഗസ്ഥരുടെ ജാതി വിവേചനത്തിന് ഇരയായി; പോലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ആത്മഹത്യ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു

പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ
ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. പലപ്പോഴും ജാതീയ വിവേചനം നേരിട്ടുവെന്നും അധിക ഡ്യൂട്ടി നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ 25ന് ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയില്‍ റെയില്‍വേ ട്രാക്കിലാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും കുമാറിന്റെ സഹോദരനും പോലീസിലെ ഉന്നതര്‍ക്കെതിരെ ആരോപണമുന്നയിച്ചതോടെ കേസ് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

അന്വേഷണ സംഘം കല്ലേക്കാട് എആര്‍ ക്യാമ്പിലെത്തി ആരോപണ വിധേയരായ പോലീസുകാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. അതേസമയം കേസ് പോലീസ് അന്വേഷിച്ചാല്‍ ഒതുക്കി തീര്‍ക്കുമെന്നും അതുകൊണ്ട് തന്നെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു.

Exit mobile version