നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന കോടതിവിധി; മരട് നഗരസഭാ ഓഫീസിന് മുന്നില്‍ സിനിമാ താരത്തിന്റെ ധര്‍ണ

അതെസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുന്‍സിപ്പാലിറ്റിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ ധര്‍ണ നടത്തി. മരട് നഗരസഭാ ഓഫീസിന് മുന്നിലാണ് ഫ്‌ളാറ്റ് ഉടമകള്‍ ധര്‍ണ നടത്തിയത്. സിനിമാ താരം സൗബിന്‍ ഷാഹിര്‍, സെബാസ്റ്റ്യന്‍ പോള്‍, കെ ബാബു, തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ഞ്ചെര്‍സ് എന്നീ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

അതെസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുന്‍സിപ്പാലിറ്റിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഫ്‌ളാറ്റ് ഉടമകള്‍ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കട്ടെയെന്നും മന്ത്രി എസി മൊയ്തീന്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു.

Exit mobile version