ശബരിമല ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്ന് കോടതി ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം വെച്ചിരുന്നു.അതേസമയം ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് സത്യവാങ്മൂലത്തില്‍ ഉണ്ട്.

ശബരിമല വിഷയത്തില്‍ സ്വകാര്യ ചാനല്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. ശബരിമല ക്ഷേത്രത്തില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചതുമായി ബന്ധപ്പെട്ടാണ് സ്വകാര്യ ചാനല്‍ ഹര്‍ജി നല്‍കിയത്. പുതിയതായിട്ട് നിയന്ത്രണം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

Exit mobile version