ജോലിക്ക് ആളെ ആവശ്യമുണ്ടോ..? മൈക്കിലൂടെ ഒരു തൊഴിലന്വേഷണം; ദിവസേനയുള്ള കൂലിപ്പണിക്ക് പുത്തന്‍ വഴി കണ്ടെത്തി രാജണ്ണന്‍

മൈക്ക് അനൗണ്‍സ് തുടങ്ങിയതോടെ ഇപ്പോള്‍ കുറെ പണി കിട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍: ‘ജോലിക്ക് ആളെ ആവശ്യമുണ്ടോ..?’ ഇത് മൈക്കിലൂടെ രാജണ്ണന്‍ വിളിച്ച് ചോദിക്കുന്ന ഒന്നാണ്. ദിവസേനയുള്ള കൂലിപ്പണിക്ക് വേണ്ടിയുള്ള അന്വേഷണമാണ് ഈ നൂതന മാര്‍ഗത്തിലെത്തിച്ചത്. കണ്ണൂരിലാണ് ഈ അപൂര്‍വ്വ കാഴ്ച. തമിഴ്‌നാട് സ്വദേശിയായ രാജണ്ണന്‍ മൈക്കിലൂടെ ജോലി അന്വേഷിച്ച് നടക്കുകയാണ്.

പണിയന്വേഷിച്ച് വെറുതെ അലയുന്നതില്‍ ഒരു പഞ്ചില്ലെന്ന് തോന്നിയ നേരത്താണ് രാജണ്ണന്റെ തലയില്‍ മൈക്കിന്റെ ഐഡിയ തെളിഞ്ഞത്. ഉടന്‍ തന്നെ കോയമ്പത്തൂരില്‍ നിന്ന് മൈക്ക് വാങ്ങി, തൊഴിലന്വേഷണവും ആരംഭിച്ചു. ഈ വിദ്യ തനിക്ക് ഉപകാരപ്പെട്ടുവെന്ന് രാജണ്ണന്‍ പറയുന്നു. മൈക്ക് അനൗണ്‍സ് തുടങ്ങിയതോടെ ഇപ്പോള്‍ കുറെ പണി കിട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ രണ്ടായിരം രൂപക്ക് മുകളിലൊക്കെ പണിയെടുക്കുമെന്നും രാജണ്ണന്‍ വ്യക്തമാക്കി.

എവിടെ പോയും എന്ത് പണിയും ചെയ്യും, അത് തന്നെയാണ് രാജണ്ണന്റെ ഈ വിജയവും. കുളഞ്ചിയെന്നാണ് രാജണ്ണന്റെ യഥാര്‍ത്ഥ പേര്. 35 വര്‍ഷമായി കേരളത്തിലാണ് സേലം സ്വദേശിയായ രാജണ്ണന്റെ താമസം. ഭാര്യയും മകനും നാട്ടിലാണ്.

Exit mobile version