ഇനി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ വയ്യ; സ്വന്തം ചികിത്സയ്ക്ക് വേണ്ടി നാണയപ്രദര്‍ശനത്തിലൂടെ തുക കണ്ടെത്താന്‍ ഒരുങ്ങി ഈ ചെറുപ്പക്കാരന്‍

മലപ്പുറം; ചികിത്സയ്ക്കായി പണം ആവശ്യം വന്നു പിന്നെ ഒന്നും നോക്കിയില്ല മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ സ്വന്തമായി പണം ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ 25 വയസുകാരന്‍. ചെറുപ്പം മുതല്‍ ശേഖരിച്ച നാണയം പ്രദര്‍ശനത്തിനൊരുക്കിയാണ് പണം കണ്ടെത്തുന്നത്.

നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി കെകെ റംഷീദാണ് പുരാവസ്തു പ്രദര്‍ശനത്തിലൂടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ തീരുമാനിച്ചത്. പ്ലസ്ടുവരെ മാത്രമേ റംഷീദ് പഠിച്ചിട്ടുള്ളു. പിന്നീട് രോഗം പിടിപ്പെടുകയും പഠിത്തം നിര്‍ത്തുകയും ചെയ്തു.

റംഷീദിന്റെ ഒരു വൃക്ക മാറ്റിവെച്ചത് നാട്ടുകാര്‍ പിരിച്ചെടുത്ത 25 ലക്ഷം രൂപ കൊണ്ടാണ്. തുടര്‍ ചികിത്സയ്ക്കായി പണം ആവശ്യവന്നപ്പോഴാണ് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ പുരാവസ്തു പ്രദര്‍ശനത്തിനായി റംഷീദ് ഒരുങ്ങിയത്. റംഷീദിന്റെ മൂന്ന് സുഹൃത്തുക്കളും സഹായികളായി ഒപ്പമുണ്ട്. പുരാവസ്തു പ്രദര്‍ശനം നടത്താന്‍ സഹായിക്കാന്‍ കഴിവുള്ളവര്‍ക്ക് റംഷീദിനെ ബന്ധപ്പെടാം. കൊച്ചി ഒബ്‌റോണ്‍ മാളിലെ പ്രദര്‍ശനം നാളെ സമാപിക്കും.

Exit mobile version