ടിക് ടോക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ആരുണിയുടെ മരണകാരണം എച്ച് വണ്‍ എന്‍ വണ്‍

കൊല്ലം; ടിക് ടോക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ആരുണിയുടെ മരണകാരം എച്ച് വണ്‍ എന്‍ വണ്‍ എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം എഎടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നാലാം ക്ലാസുകാരി ആരുണി മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ആരുണിയെ കടുത്ത പനിയും തലവേദനയും മൂലം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ട് ദിവസത്തോളം വെന്റിലേറ്ററില്‍ ആയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച കുട്ടി വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി’ എന്നാണ് എസ്‌ഐടി ആശുപത്രി അധികൃതര്‍ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ അറിയിച്ചത്.

കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളാണ് ആരുണി. എഴുകോണ്‍ ശ്രീശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. അച്ഛന് പിന്നാലെ ആരുണിയേയും മരണം കീഴ്‌പ്പെടുത്തി.

Exit mobile version