തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം; സിസിടിവി ക്യാമറകള്‍ തകര്‍ത്ത നിലയില്‍

മുഖച്ചാര്‍ത്തും മറ്റ് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. മുഖച്ചാര്‍ത്തും മറ്റ് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രാവിലെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. നഷ്ടപ്പെട്ട തിരുവാഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല.

ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്. സിസിടിവി നശിപ്പിച്ച ശേഷമാണ് മോഷണം നടന്നതെന്നാണ് പോലീസ് നിഗമനം. ആക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കരമന പോലീസെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version