നെയ്യാറ്റിന്‍കരയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം: വീടുകള്‍ക്ക് നേരെ കല്ലേറ്, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക്

കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം രൂക്ഷമാകുന്നു. ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്ക് നേരെ ഉണ്ടായ കല്ലേറിലാണ് ഗര്‍ഭിണിയ്ക്കും മറ്റുള്ളവര്‍ക്കും പരിക്കേറ്റത്.

കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ രാഹുലിന് നേരെ ആളുമാറി ആക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മഞ്ചവിളാകത്ത് ഹര്‍ത്താല്‍ ആയിരുന്നു.

ഹര്‍ത്താലിനിടെ സിപിഎം നടത്തിയ പ്രകടനത്തിനെത്തിയ ആളുകള്‍ പ്രദേശത്തെ വീടുകളിലേക്ക് കല്ലേറ് നടത്തുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

Exit mobile version