കാലവര്‍ഷം എത്തിയിട്ടും സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത നിലയങ്ങളെല്ലാം പ്രതിസന്ധില്‍.
കാലവര്‍ഷം എത്തിയിട്ടും വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ ഡാമുകിലെ ജലം ഉയരാത്തതാണ് ജലവൈദ്യുത പ്രതിസന്ധിക്ക് കാരണം.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇടുക്കി ജില്ലയില്‍ 2000 മില്ലിമീറ്റര്‍ മഴ ലഭിച്ചെങ്കില്‍ ഇക്കൊല്ലം ലഭിച്ചത് 800 മില്ലി മീറ്റര്‍ മഴ മാത്രമാണ്. അതേസമയം, മഴക്കാലത്ത് താപനില കുറഞ്ഞതു മൂലം വൈദ്യുതി ഉപഭോഗത്തില്‍ വന്ന കുറവും ഗ്രിഡില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നതും മൂലമാണ് സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്. എന്നാല്‍ ഇനിയുള്ള മാസങ്ങളില്‍ മഴയുടെ കുറവ് നികത്തപ്പെട്ടില്ലെങ്കില്‍ സ്ഥിതി രൂക്ഷമായേക്കും.

മഴ നിമിത്തം വൈദ്യുത ഉപഭോഗം കുറഞ്ഞതും ഗ്രിഡില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടുന്നതുമാണ് പ്രശ്‌നങ്ങളില്ലാതെ പോകാന്‍ കെഎസ്ഇബിയെ സഹായിക്കുന്നത്. എന്നാല്‍ മഴയൊഴിയുകയും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വൈദ്യുതിയില്‍ ഇടിവ് നേരിടുകയും ചെയ്താല്‍ സംസ്ഥാനം വീണ്ടും വൈദ്യുത പ്രതിസന്ധിയിലേക്ക് വീഴും.

Exit mobile version