ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ വീട്ട് വരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. തയ്യില്‍ വീട്ടില്‍ മറിയാമ്മയെയാണ് ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മറിയാമ്മയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇവര്‍ തനിച്ചാണ് തുമ്പോളിയിലെ വീട്ടില്‍ കഴിഞ്ഞിരുന്നത്. രാവിലെ പത്ര വിതരണത്തിനെത്തിയ ആളാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരണ കാരണം ഇതുവരെ വ്യക്തമല്ല. അതേസമയം മറിയാമ്മയുടെ തലക്ക് പിന്നില്‍ സാരമായ പരിക്കുണ്ട്. നായക്കള്‍ ആക്രമിച്ചതിന്റെ പാടും മൃതദേഹത്തില്‍ ഉണ്ട്.

സംഭവത്തില്‍ പോലീസ് നായ, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Exit mobile version