രുചിവൈവിദ്ധ്യങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച ആറന്മുള വള്ളസദ്യയ്ക്ക് ഓഗസ്റ്റ് അഞ്ചിന് തുടക്കമാകും

ലോകത്തിലെ തന്നെ ഏറ്റവുമധികം സസ്യാഹാര വിഭവങ്ങള്‍ വിളമ്പുന്ന സദ്യയാണിത്. ക്ഷേത്രത്തിലെ ഊട്ട് പുരകളും സദ്യാലയങ്ങളും ഇതിനായി ഒരുക്കുന്നുണ്ട്

പത്തനംത്തിട്ട: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകള്‍ക്ക് ഓഗസ്റ്റ് 5 ന് തുടക്കമാകും. സന്താനലബ്ധി, സര്‍പ്പദോഷ പരിഹാരം, മംഗല്യഭാഗ്യം തുടങ്ങിയ അഭീഷ്ട സിദ്ധികള്‍ക്കായി ഭക്തര്‍ പള്ളിയോടങ്ങളിലെത്തുന്ന കരക്കാര്‍ക്ക് നല്‍കുന്ന വിഭവ സമൃദ്ധമായ സദ്യയാണ് വള്ളസദ്യ. ലോകത്തിലെ തന്നെ ഏറ്റവുമധികം സസ്യാഹാര വിഭവങ്ങള്‍ വിളമ്പുന്ന സദ്യയാണിത്. ക്ഷേത്രത്തിലെ ഊട്ട് പുരകളും സദ്യാലയങ്ങളും ഇതിനായി ഒരുക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി വള്ളസദ്യകള്‍ മുടങ്ങിയിരുന്നു. മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന വള്ളസദ്യ കാലം ഒക്ടോബര്‍ ആറിന് സമാപിക്കും. ഇക്കുറി ഇതു വരെ 400 ല്‍ അധികം വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 500 ല്‍ അധികം വള്ളസദ്യകള്‍ നടക്കും എന്നാണ് പള്ളിയോട സേവാ സംഘം സെക്രട്ടറി ഹരിഹരന്‍ നായര്‍ പറഞ്ഞു.

Exit mobile version