ബ്രസീലിയന്‍ പഴവര്‍ഗമായ മരമുന്തിരി കേരളത്തിലും വിരിഞ്ഞു

ബ്രസീലിയന്‍ പഴവര്‍ഗമായ മരമുന്തിരി കേരളത്തിലും വിരിഞ്ഞു. കൊല്ലം കൊട്ടാരക്കര സ്വദേശി ഹരി മുരളീധരനാണ് ജബോത്തിക്കാബ എന്ന ബ്രസീലിയന്‍ മരമുന്തിരി വിരിയിച്ചത്. ബ്രസീല്‍ സ്വദേശിയായ സുഹൃത്താണ് മരമുന്തിരിയുടെ വിത്ത് ഹരിയ്ക്ക് നല്‍കിയത്.

തെക്കന്‍ ബ്രസീലില്‍ കണ്ട് വരുന്ന ഫല വൃക്ഷമാണ് ജബോത്തിക്കാബ. ഇവയുടെ പഴങ്ങള്‍ മരത്തോട് ചേര്‍ന്ന് പറ്റികിടക്കും. സാധാരണ പത്ത് വര്‍ഷം കഴിഞ്ഞാണ് കാഴ്ക്കുക, എന്നാല്‍ കൊട്ടാരക്കര നാല് വര്‍ഷം മുമ്പ് തന്നെ വിളവെടുപ്പ് കഴിഞ്ഞു. ഒരു വര്‍ഷത്തില്‍ രണ്ട് തവണയായാണ് വിളവെടുപ്പ്.

സാധാരണ മുന്തിരിയുടെ രുചി തന്നെയാണ് മരമുന്തിരിയ്ക്കും, അല്‍പ്പം പുളിയും ഉണ്ട്.
വളരെ ഔഷധഗുണങ്ങള്‍ ഉള്ള പഴവര്‍ഗമാണ് മരമുന്തിരി. നീര്‍ വീക്കത്തിനും ,കാന്‍സറിനെയും വരെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിയും. പഴത്തിന്റെ ഉണങ്ങിയ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്ന് ശ്വാസകോശ രോഗങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. കൃഷി വിജയകരമായതോടെ ഇത് വ്യാപിപ്പിക്കാനാണ് ഈ യുവ കര്‍ഷകന്റെ തീരുമാനം.

Exit mobile version